Thursday, 23rd January 2025
January 23, 2025

വാട്സ് ആപ്പ് ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്

  • November 21, 2019 2:55 pm

  • 0

സ്‍മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്സ് ആപ്പില്‍ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ എത്രയും വേഗം വാട്സ് ആപ്പ് അപ്ഡേറ്റ് ചെയ്ചണമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍ രംഗത്ത് . ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടാകുന്ന സുരക്ഷാവീഴ്ച, ഹാക്കിങ് എന്നിവ തടയുന്നതിന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, .ടി. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ സിആര്‍ഇടിയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് .

നേരത്തെ ഇസ്രായേലി ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗപ്പെടുത്തി നൂറിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു . ഇതിനു പിന്നാലെയാണ് വീണ്ടും സുരക്ഷ വീഴ്ചയെന്ന വാര്‍ത്തയെത്തുന്നത്.

വീഡിയോ രൂപത്തിലുള്ള വൈറസ് ഉപയോഗപ്പെടുത്തി ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത് . എംപി4 ഫോര്‍മാറ്റ് അതായത് വീഡിയോ ഫോര്‍മാറ്റിലുള്ള ഒരു ഫയല്‍ വാട്സ്‌ആപ്പ് സന്ദേശമായെത്തും. അജ്ഞാത നമ്ബറുകളില്‍ നിന്നുളള സന്ദേശം നമ്മള്‍ ആകാംഷയോടെ തുറക്കുകയാണെങ്കില്‍ ഇതുവഴി ഫോണിലുള്ള സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തപ്പെടും.