ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തു
November 21, 2019 1:00 pm
0
സുള്ള്യ: ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റു ചെയ്തു. കുരിയ കട്ടട്ടാറുവിലെ കരീം ഖാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ഷമിയാ ഭാനു(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബി (65) ഗുരുതരാവസ്ഥയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ഞായറാഴ്ച രാത്രി കരീം കവര്‍ച്ചയ്ക്കായി കൊഗ്ഗു സാഹിബിന്റെ വീട്ടില്‍ കയറി. കവര്‍ച്ചയ്ക്കിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇവരെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊഗ്ഗുസാഹിബും ഷമിയാ ഭാനുവും സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ നിന്നും 30 ഗ്രാം സ്വര്‍ണവും 6,000 രൂപയും കൈക്കലാക്കി കരീം കടന്നുകളഞ്ഞു. തിങ്കളാഴ്ച രാവിലെ കൊഗ്ഗു സാഹിബിന്റെ മകന്‍ റസാഖ് വീട്ടിലെത്തിയപ്പോഴാണ് കൊഗ്ഗു സാഹിബും ഷമിയാ ഭാനുവും കൊല്ലപ്പെട്ട നിലയിലും ഖദീജാബി ചോരയില്‍ കുളിച്ചുകിടക്കുന്നതും കണ്ടത്. ഉടന്‍ ഖദീജാബിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.