തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
November 20, 2019 4:26 pm
0
തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച പ്രതികൾക്കെതിരെ കേസ്സെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. തിങ്കളാഴ്ചയാണ് ബീമാപ്പള്ളി – പൂന്തുറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്.
യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരൻ കിരൺ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നഗരത്തിലെ അമ്പതോളം സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.