രാഹുൽ സൈക്കോപാത്ത്’; പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയുടെ പിതാവ്, മകൾ ക്രൂര മർദനത്തിനിരയായി
November 27, 2024 10:49 am
0
കൊച്ചി: ‘മകളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കണ്ണിന് പരിക്കുണ്ട്. രാഹുൽ തലക്ക് ഇടിച്ചെന്ന് അവൾ പറഞ്ഞു. ഞങ്ങൾ ചെന്നതിന് ശേഷമാണ് സി.ടി സ്‌കാനും എക്‌സറേയും എടുത്തത്. കേസ് ഹൈകോടതി റദ്ദാക്കിയപ്പോൾ ഇന്നലെ വരെ മോശമായിരുന്ന ഒരാൾ നന്നായി ജീവിക്കുകയാണെങ്കിൽ ജീവിച്ചോട്ടെ എന്ന് മാത്രമാണ് ആഗ്രഹിച്ചത്. മകൾ പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയാണ്. ഇനി അവന്റെയൊപ്പം ഒരിക്കൽ പോലും തയ്യാറല്ല. കാരണം അവൾക്കൊരു അബദ്ധം പറ്റി. അവൻ്റെ ഭീഷണികൊണ്ടാണ് അവൾ നേരത്തെ അങ്ങനെ പറഞ്ഞത്. അതിൽ ദുഃഖമുണ്ട് പന്തിരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഹൈകോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാവശ്യവുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. മകൾ നേരിട്ടത് ക്രൂര മർദ്ദനമാണ്. മകൾ നേരത്തെയിട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണ്. രാഹുൽ സൈക്കോപാത്താണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ്’രാഹുൽ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭർതൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലൻസിലും വെച്ച് രാഹുൽ മർദ്ദിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കൾ എത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകാൻ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.പരാതിക്കാരിക്ക് വീണ്ടും മർദനമേറ്റതിൽ ഭർത്താവ്’രാഹുൽ പി. ഗോപാലിനെതിരെ വധശ്രമത്തിനും ഭർതൃപീഡനത്തിനും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്‌ച രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലൻസിലും വെച്ച് രാഹുൽ മർദ്ദിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കൾ എത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകാൻ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരാങ്കാവ് പൊലീസ് രേഖപ്പെടുത്തി.ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഭാര്യ വീ ണ്ടും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. മദ്യപിച്ച് മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടു ആ പൊലീസ് രാഹുലിനെ അറസ്റ്റുചെയ്യുകയായിരുന്നു.
കഴിഞ്ഞ മേയിലാണ് ആദ്യം യുവതി രാഹുലിനെതിരെ പരാതി നൽകിയത്. വിവാഹത്തിൻ്റെ തൊട്ടടുത്ത ദി വസം മാതാപിതാക്കൾ കാണാൻ എത്തിയപ്പോഴാണ് മർദനമേറ്റത് ശ്രദ്ധയിൽപ്പെട്ടത്. കേസെടുത്തെങ്കി ലും രാഹുൽ വിദേശത്തേക്ക് രക്ഷപ്പെട്ടു. പിന്നീട്, യുവതി പരാതി പിൻവലിക്കുന്നതായി കോടതിയെ അറി യിച്ചു. ആദ്യ കേസിൽ രാഹുലിൻ്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളായിരുന്നു. ഹൈകോ ടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും യു വതി ഭർത്താവിൻ്റെ മർദനത്തിനിരയായത്.