പൊലീസുകാര്‍ക്ക് നില്‍പ് ശിക്ഷയും ശകാരവും
November 20, 2019 4:00 pm
0
ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍പെട്ടതിന് നാല് അസി. കമീഷണര്‍മാര്‍ക്കും രണ്ട് സി.െഎമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും. വകുപ്പുതല നടപടിക്കും ശിപാര്‍ശ നല്‍കിയതായാണ് വിവരം.
കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്.ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഭാര്യ. കഴിഞ്ഞദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപാസിലും പേട്ട–ചാക്ക റോഡിലും പത്തുമിനിറ്റോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍നിന്ന് കാറില്‍ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കില്‍പെട്ടു.
ഇതിന് പിന്നാലെ ട്രാഫിക് നോര്‍ത്ത്, സൗത്ത് സോണ്‍ അസി. കമീഷണര്‍മാര്‍, സിറ്റി പൊലീസിലെ മറ്റ് രണ്ട് അസി. കമീഷണര്‍മാര്‍, രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരോട് പൊലീസ് ആസ്ഥാനെത്തത്താന് നിര്‍ദേശം വന്നു. ആസ്ഥാനെത്തത്തിയ ഉദ്യോഗസ്ഥരെ ഡി.ജി.പി കടുത്തഭാഷയില്‍ ശാസിക്കുകയായിരുന്നത്രെ. പൊലീസ് തന്നെ ഗതാഗത കുരുക്കുണ്ടാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുന്നില്ലെങ്കില്‍ ജോലി നിര്‍ത്തി പോകാന്‍ ശാസിെച്ചന്നും പറയപ്പെടുന്നു.
പ്രോട്ടോകോള്‍ പ്രകാരമാണ് വാഹനങ്ങള്‍ നിയന്ത്രിച്ച് ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും അര്‍ധരാത്രി വരെ ആറ് ഉദ്യോഗസ്ഥര്‍ക്കും നില്‍പ് ശിക്ഷ നല്‍കുകയായിരുന്നത്രേ. രാത്രി എട്ട് മുതല്‍ 11 വരെയായിരുന്നു ശിക്ഷ. സംഭവം അറിഞ്ഞ പൊലീസ് ഓഫിസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ടതിനെ തുടര്‍ന്നാണ് ആറുപേര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചതും. ഡി.ജി.പിയുടെ നടപടിയില്‍ സേനാംഗങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പൊലീസ് ആസ്ഥാനം നിഷേധിച്ചു.