സ്വന്തം മൂത്രത്തിൽ ഉണ്ടാക്കിയ സൂപ്പ്
November 25, 2024 6:04 pm
0
ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതാ വില്യംസിന്റെ ജീവിതം ഇങ്ങിനെ
ഭൂമിയിൽ നിന്ന് 254 മൈൽ ഉയരത്തിൽ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ (ISS) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസും (59) സഹയാത്രികൻ ബുച്ച് വിൽമോറും (61) ഇപ്പോൾ സ്വന്തം മൂത്രത്തിൽ നിന്ന് പുനരുപയോഗം ചെയ്ത വെള്ളത്തിൽ നിന്നുള്ള സൂപ്പ് കഴിച്ചാണ് ജീവിക്കുന്നത്.2024 ജൂണിൽ എട്ട് ദിവസത്തെ ദൗത്യമായി ആരംഭിച്ചത് ആറ് മാസത്തെ കഠിന പരീക്ഷണമായി മാറി, അവരെ ഭൂമിയിൽ തിരികെയെത്തിക്കാൻ ഉദ്ദേശിച്ച ബോയിംഗ് സ്റ്റാർലൈനർ ബഹിരാകാശ പേടകം ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറുകളും കാരണം പൊട്ടിത്തെറിച്ചേക്കുമെന്ന് ഭയന്ന് മടക്കയാത്ര ഉപേക്ഷിച്ചിരിക്കുകയാണ്.
തുടക്കത്തിൽ ഫ്രഷ് ഫ്രൂട്ട്‌സ്, റോസ്റ്റ് ചിക്കൻ, പിസ്സ എന്നിവ ഉപയോഗിച്ച ഇവർ പിന്നീട് പാൽപ്പൊടി, തണുപ്പിച്ച് നിർജ്ജലീകരിച്ച സൂപ്പ് എന്നിവയിലേക്ക് ചുരുക്കിയിരിക്കുന്നു. സ്വന്തം വിയർപ്പിൽ നിന്നും മൂത്രത്തിൽനിന്നും സംസ്കരിച്ച വെള്ളം പുനരുപയോഗിച്ചാണ് അവർ അവിടെ കഴിയുന്നത്. ISS-ൻ്റെ നൂതന ഫിൽട്ടറേഷൻ സംവിധാനം ഒരു ദ്രാവകവും പാഴാകില്ലെന്ന് ഉറപ്പാക്കുന്നു, എന്നാൽ ഈ കടുത്ത ഭക്ഷണക്രമം അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.ഐ എസ് എസിൽ നിന്നും വരുന്ന ചിത്രങ്ങളിൽ നിന്നും സുനിത വളരെ മെലിഞ്ഞതായാണ് കാണപ്പെടുന്നത്. പ്രായാധിക്യവും പേടകത്തിന്റെ തകരാറും നിമിത്തം ഇവരുടെ മടക്കയാത്ര അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. എന്നിരുന്നാലും ദൈനദിന വ്യായാമവും ശാസ്ത്രപരീക്ഷണങ്ങളുമായി വളരെ സജീവമാണ് ഐ എസ് എസിലെ ജീവിതം.