മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്ടർ
November 7, 2024 10:38 am
0
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ല കലക്‌ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിൻ്റെയും ജൂനിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ യഥാക്രമം ഡെപ്യൂട്ടി കലക്‌ടർ (എൽ ആർ), ജൂനിയർ സൂപ്രണ്ട് (എം) വി ഭാഗം എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് കലക്ടറേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.ദുരിത ബാധിതർക്കായി 1800-233-0221 എന്ന ടോൾ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വുമായി ബന്ധപ്പെട്ട് രക്ഷപ്രവർത്തനങ്ങളും ദുരന്തബാധിതരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തിൽ ജില്ല ഭരണകൂടം നടപ്പിലാക്കിയിരുന്നു. നിലവിൽ 773 കുടുംബങ്ങൾ വാടക വീടുകളിലും 64 കുടുംബങ്ങളെ സർക്കാർ ക്വാട്ടേഴ്‌സിലുമാണ് താ ൽക്കാലികമായി പുനരധിവസിപ്പിച്ചത്. അർഹരായവർക്കുള്ള ധനസഹായം യഥാസമയം വിതരണം ചെ യ്‌തു വരികയാണ്. ദുരന്തബാധിർക്ക് അടിയന്തര ധനസഹായം, മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധന സഹായം, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള സഹായം, മൃതദേഹം സംസ്ക്‌കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവർക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു. കണ്ടെടുത്ത മൃതദേഹങ്ങൾ, ശരീരഭാഗങ്ങൾ എന്നിവയുടെ ഡി.എൻ.എ സാമ്പിൾ ക്രോസ് ചെക്കിലൂടെ കാണാതായ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ദുരന്തബാധിതരുടെ മാനസികാരോ ഗ്യം ഉറപ്പാക്കാൻ സൈക്കോ സോഷ്യൽ കൗൺസിലിങ് നടത്തുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ഗുണഭോക്താക്കളുടെ തയാറാക്കിയ കരട് പട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ദുരന്തബാധിതർക്കായി ഉപജീവന സഹായം, പോഷക ആവശ്യകതകൾ, നൈപുണ്യ പരിശീലനം, ആരോഗ്യം, സാമൂഹിക സുരക്ഷ, പാർപ്പിടം, കൃഷി-അനുബന്ധ പ്രവർത്തനങ്ങൾ, മൃഗ സംരക്ഷണം, പ്രത്യേക വിഭാഗത്തിൻ്റെ ആവശ്യങ്ങൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾ വിലയിരുത്തുന്നതിന് മൈക്രോ പ്ലാൻ സർവേ നടത്തി.ദുരിതബാധിതരുടെ വിവിധ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കാൻ ഇൻഷുറൻസ് ടാസ്‌ക് ഫോഴ്സ് രൂപ വത്കരിക്കുകയും യോഗങ്ങൾ നടത്തുകയും ക്ലെയിമുകൾ ഇതിനകം തീർപ്പാക്കുകയും ചെയ്‌തു. ദുരിത ബാധിതരുടെ വായ്പ്‌പ വിവരങ്ങൾ ശേഖരിക്കുന്നതിനായി ലോൺ ഡേറ്റ ക്യാമ്പ് നടത്തിയതായും പുനരധി വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുന്നതായും ജില്ല കലക്ടർ അറിയിച്ചു