Friday, 24th January 2025
January 24, 2025

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സൈക്കിള്‍ റിപ്പയറുകാരന്

  • November 20, 2019 2:00 pm

  • 0

സൈക്കിള്‍ വര്‍ക്ക്‌ഷോപ്പുകാരനായ മാന്നാര്‍ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കാരുണ്യ ലോട്ടറി നറക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.

മാവേലിക്കര പുതിയകാവില്‍ മാന്നാര്‍ പാവുക്കര കാരാഞ്ചേരി വീട്ടില്‍ അനില്‍ കുമാര്‍(45) എന്ന ഉണ്ണിയെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. വര്‍ഷങ്ങളായി സ്ഥിരമായി ലോട്ടറി എടുക്കാറില്ല അനില്കുമാറിന് പക്ഷെ ഇത്ര വലിയൊരു സമ്മാനം കിട്ടുന്നത് ഇത് ആദ്യമായാണ്.

കാരുണ്യ ലോട്ടറിയുടെ കെ.സി 457016 നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി അടിച്ചത്. കര്‍ഷകനും പരിസ്ഥിതി സ്നേഹിയുമായ അനില്‍ കടയിലെത്തിയ ലോട്ടറി കച്ചവടക്കാരനില്‍ നിന്നാണു ഭാഗ്യക്കുറി വാങ്ങിയത്വര്‍ഷങ്ങളായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. വൈകിയാണു കോടിപതിയായ വിവരം അനില്‍ അറിഞ്ഞത്. ടിക്കറ്റ് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മാന്നാര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.