വിഴിഞ്ഞം തീരത്ത് വാട്ടർ സ്പൗട്ട്, തീരവാസികൾ ആശങ്കയിൽ.
October 25, 2024 11:29 am
0
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന് സമീപം രൂപപ്പെട്ട വാതകച്ചുഴി (Waterspout) എന്ന പ്രതിഭാസം. ആനക്കാൽ എന്നാണ് തീരവാസികൾ ഇതിനിട്ടിരിക്കുന്ന പേര്. 2017 ലെ ഓഖി ദുരന്തത്തിന് ഒരു ദിവസം മുൻപായി വേളി കടപ്പുറത്ത് ഇതിന് സമാനമായ ഒന്ന് സംഭവിച്ചിരുന്നു എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വാട്ടർസ്പൗട്ടുകൾ അപകടകരമാകാം. അവ ശക്തമായ കാറ്റ്, മഴ, കടൽക്ഷോഭം എന്നിവയ്ക്ക് കാരണമാകുന്നു. വാട്ടർസ്പൗട്ടുകൾ കടലിൽ സഞ്ചരിക്കുന്ന ബോട്ടുകളെയും തീരദേശ പ്രദേശങ്ങളെയും ബാധിക്കുന്നു. കരയ്ക്കു പകരം കടലിലോ വലിയ ജലാശയങ്ങൾക്ക് മുകളിലായോ സംഭവിക്കുന്ന ചുഴലിക്കാറ്റുകളുടെ പോക്കറ്റ് എഡിഷനാണ് വാട്ടർ സ്‌പൗട്ടുകൾ. മേഘത്തിൽ നിന്ന് താഴെ ഒരു ജലാശയത്തിൻ്റെ ഉപരിതലത്തിലേക്ക് വായു ഭ്രമണം ചെയ്താണ് ഇവ ഉണ്ടാകുന്നത്. സാധാരണയായി ഇവ 5-10 മിനിറ്റ് നീണ്ടുനിൽക്കാറുണ്ട്.വാട്ടർസ്പൗട്ടുകൾ അപകടകരമാകാം. അവ ശക്തമായ കാറ്റ്, മഴ, കടൽക്ഷോഭം എന്നിവയ്ക്ക് കാരണമാകുന്നു. വാട്ടർസ്പൗട്ടുകൾ കടലിൽ സഞ്ചരിക്കുന്ന ബോട്ടുകളെയും തീരദേശ പ്രദേശങ്ങളെയും ബാധിക്കുന്നു.
ദാന ചുഴലിക്കാറ്റിന്റെ സാധ്യതയും കടലിൽ ഉണ്ടായ വാട്ടർസ്പൗട്ടും കണ്ട് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ആശങ്കയിലാണ്.ചുഴലിക്കൊടുങ്കാറ്റിൻ്റെ സാദ്ധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ബോട്ടുകൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും കരയിൽ നിന്ന് അകലെ നിൽക്കുകയും ചെയ്യണമെന്ന് അധികൃതർ കർശനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.