ഇന്നു മുതല്‍ നാല് മാസത്തേക്ക് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല
November 20, 2019 12:00 pm
0
നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നു മുതല്‍ നാല് മാസത്തേക്ക് പകല്‍ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി ഇന്നു മുതല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സമയം വിമാനത്താവളം അടച്ചിടും. ഈ ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറു വരെ വിമാന സര്‍വിസുകള്‍ ഉണ്ടാകില്ല. സര്‍വിസുകള്‍ ഇതിനോടകം പുനഃക്രമീകരിച്ചിട്ടുണ്ട്.
നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് ആകെ 260 സര്‍വിസാണു ദിവസമുള്ളത്. ഇതില്‍ നാല് ആഭ്യന്തര സര്‍വിസുകളും ഒരു രാജ്യാന്തര സര്‍വിസും മാത്രമാണ് പകല്‍സമയത്ത് റണ്‍വേ അടച്ചിടുന്നതു മൂലം റദ്ദാക്കുക. മറ്റു സര്‍വിസുകള്‍ വൈകീട്ട് ആറിന് ശേഷത്തേക്കു പുനക്രമീകരിച്ചു. റണ്‍വേ പുതുക്കു(റീകാര്‍പ്പറ്റിങ്)ന്നതിനു വേണ്ടിയാണ് വിമാനത്താവളം പകല്‍ അടച്ചിടുന്നത്. 150 കോടി രൂപയോളം ചെലവഴിച്ചാണ് റണ്‍വേ പുതുക്കുന്നത്.