Wednesday, 22nd January 2025
January 22, 2025

ഇരിട്ടിയിൽ വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിർമിച്ചതിന് രണ്ടു പേർക്ക് എതിരെ കേസ്

  • October 17, 2024 10:24 am

  • 0

ഇരിട്ടി: മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ കോക്യൂ ആർ കോഡും സിഗ്നേച്ചറും ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ രണ്ടു യുവാക്കൾക്ക് എതിരെ പോലീസ് കേസ് എടുത്തു.

ഇരിട്ടി നേരമ്പോക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കണ്ണൂർ ഇരിണാവ് സ്വദേശിയായ മിഥുൻ (37)യും കൂട്ടുപുഴ സ്വദേശിയായ അരുണ്‍ തോമസ് (38)എന്നിവർക്കെതിരെയാണ് ഇരിട്ടി പോലീസ് കേസെടുത്തത്. സെപ്റ്റംബർ 5 മുതൽ 13 വരെയുളള കാലയളവിൽ ഈ കേസിനാസ്പദമായ സംഭവങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇരിട്ടിക്കടുത്ത് മാടത്തിൽ പ്രവർത്തിക്കുന്ന ആട് ഫാമിനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചത് അന്വേഷണത്തിൽ തെളിഞ്ഞു. വസ്തുതകൾ പരിശോധന നടത്തുമ്പോഴാണ്, സിഗ്നേച്ചർ വ്യാജമാണെന്നും, കോക്യൂ ആർ കോഡ് ഫേക്ക് ആണെന്നുമുള്ള വിവരങ്ങൾ ലഭിച്ചത്.