ബസ് ഓടിക്കുന്നതിനിടെ തകര്‍പ്പന്‍ പാട്ട്; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
November 20, 2019 11:00 am
0
കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയെടുത്തത്. സംഭവത്തില്‍ വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കോളേജ് വിദ്യാര്‍ത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്ബോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ഈ വാര്‍ത്തയുടെ ചൂട് മാറുന്നതിന് മുന്നേയാണ് മറ്റൊരു ഡ്രൈവര്‍ക്കും എട്ടിന്റെ പണി കിട്ടിയത്. കൈയ്യില്‍ ഒരു മൈക്കും പിടിച്ച് ബസ് ഓടിക്കുന്നതിനിടെ പാട്ടുപാടുകയായിരുന്നു ഡ്രൈവര്‍. മനോഹരമായ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ ബസ് ഡ്രൈവര്‍ക്ക് എട്ടിന്റെ പണിയും കിട്ടി.
‘ആരോ വിരല്‍ മീട്ടി‘ എന്ന പാട്ടാണ് ഇടംകൈകൊണ്ട് സ്റ്റിയറിങ്ങില്‍ താളം പിടിച്ച് ഡ്രൈവര്‍ പാടുന്നത്. പക്ഷെ ഡ്രൈവറുടെ വീഡിയോ അധികം വൈറലാവുന്നതിന് മുമ്ബേ തന്നെ നടപടിയുണ്ടായി. ‘ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ടെന്ന്‘ പറഞ്ഞ് കേരള പൊലീസ് പേജില്‍ ട്രോളുമെത്തി.