ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയില്‍: മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് കുറിപ്പ്
October 14, 2024 1:02 pm
0
കൊച്ചി: ചോറ്റാനിക്കരയിൽ നടുക്കുന്ന സംഭവത്തിൽ നാല് അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കണ്ടനാട് സെന്‍റ് മേരീസ് സ്കൂളിലെ അധ്യാപകനായ രഞ്ജിത്ത് (45), ഭാര്യയും പൂത്തോട്ട എസഎസ്.എൻ.ഡി.പി സ്കൂളിലെ അധ്യാപികയുമായ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ വിദ്യാർഥികൾ സ്കൂളിൽ എത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയും, തുടർന്ന് പഞ്ചായത്ത് അംഗവും അയൽവാസികളും ചേർന്ന് വീടിന് സമീപം പരിശോധന നടത്തുകയും ചെയ്തപ്പോൾ, ഇവരെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുടുംബം തങ്ങളുടെ ശരീരം വൈദ്യപഠനത്തിനായി നൽകി ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് പോലീസ് എത്തി, നടപടികൾ ആരംഭിച്ചു. സംഭവത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ലാത്തതിനാൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.