വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിക്കരുത്: റഹിം
June 3, 2022 4:06 pm
0
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സിറ്റിങ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി.തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് എ.എ. റഹിം എം.പി. കെ.വി. തോമസിനെ പോലെ, ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത്, തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം വ്യക്തമാക്കി.
‘കെ.വി. തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റി. ഇത് തള്ളിപ്പറയാന്‍ നേതാക്കള്‍ പോലും തയാറായില്ല,’ റഹിം ചൂണ്ടിക്കാട്ടി.