സര്‍ക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച തിരിച്ചടി; കെ റെയില്‍ ഉപേക്ഷിക്കണമെന്ന് വി ഡി സതീശന്‍
June 3, 2022 3:37 pm
0
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് തൃക്കാക്കരയിലെ ജനങ്ങളോട് നിറകണ്ണുകളോടെ നന്ദി പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ കാടിളക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങളുടെ മനസ് മനസിലാക്കാന്‍ കഴിഞ്ഞില്ല. മഞ്ഞക്കുറ്റികള്‍ സര്‍ക്കാരിന്റെ അഹങ്കാരത്തിന്റെ കൊമ്ബായിരുന്നു.തുടര്‍ഭരണത്തിലൂടെ ഉണ്ടായ ധാര്‍ഷ്ട്യത്തിന്റെ ആ കൊമ്ബ് ജനങ്ങള്‍ പിഴുതെടുത്തു. ഇനിയെങ്കിലും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മാന്യമായ പ്രചാരണമാണ് നടത്തിയത്. ഭരണത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാണ് തൃക്കാക്കരയില്‍ നടന്നത്. ഇപ്പോഴത്തെ വിജയം ഒരു തുടക്കം മാത്രമാണ്. സംസ്ഥാനത്തുടനീളം വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജമാണ് തൃക്കാക്കരയിലെ ഫലം നല്‍കുന്നത്. ഈ വിജയം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.