Thursday, 23rd January 2025
January 23, 2025

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പേ​രി​ല്‍ പ​ണം ത​ട്ടാ​ന്‍ ശ്ര​മം

  • June 3, 2022 3:21 pm

  • 0

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ശ്ര​മം. മ​ന്ത്രി​യു​ടെ പേ​രും ഫോ​ട്ടോ​യും ഉ​പ​യോ​ഗി​ച്ച്‌ വാ​ട്സ്‌ആ​പ്പി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മ​മു​ണ്ടാ​യ​ത്.ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒ​രു ഡോ​ക്ട​ര്‍​ക്കാ​ണ് വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശം ല​ഭി​ച്ച​ത്. താ​നൊ​രു ക്രൂ​ഷ്യ​ല്‍ മീ​റ്റിം​ഗി​ലാ​ണെ​ന്നും സം​സാ​രി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ര്‍​ന്ന് ത​നി​ക്ക് സ​ഹാ​യം വേ​ണ​മെ​ന്നും ആ​മ​സോ​ണ്‍ പേ ​ഗി​ഫ്റ്റ് പ​രി​ച​യ​മു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു.

ഇ​തോ​ടെ ഡോ​ക്ട​ര്‍​ക്ക് സം​ശ​യം തോ​ന്നി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.