Thursday, 23rd January 2025
January 23, 2025

ക്രെയിന്‍ ബസിലിടിച്ച്‌ അപകടം; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • June 3, 2022 12:13 pm

  • 0

തൃശൂര്‍:ചാലക്കുടിയില്‍ ക്രെയിന്‍ ബസിലിടിച്ച്‌ അപകടം. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.മാള ചാലക്കുടി റോഡില്‍ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്.

സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയിട്ട ബസിനു മുന്നിലേക്ക് ഇടറോഡിലൂടെ കയറിവന്ന ക്രെയിനിന്റെ മുന്‍വശത്തെ നീണ്ട റാഡ് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാര്‍ത്ഥിനിക്ക് തലയ്‌ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.