Monday, 21st April 2025
April 21, 2025

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം

  • June 3, 2022 11:48 am

  • 0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി സമയം അനുവദിച്ച്‌ ഹൈക്കോടതി.മൂന്നു മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ജൂലൈ പതിനഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിര്‍ദേശിച്ചു.

ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജിയില്‍ അതിജീവിതയും കക്ഷിചേര്‍ന്നിരുന്നു.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടു.

എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും അന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നുമാണ് പ്രതിയായ നടന്‍ ദിലീപ് വാദിച്ചത്.