Thursday, 23rd January 2025
January 23, 2025

കെ റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

  • June 2, 2022 3:03 pm

  • 0

ന്യൂദല്‍ഹി : കെ റെയിലിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തത്വത്തില്‍ അനുമതി നല്‍കിയത് വിശദ പദ്ധതി രേഖ സമര്‍പ്പിക്കാനായിട്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പദ്ധതിയ്ക്ക് സാമ്ബത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി കെ റെയില്‍ സര്‍വ്വേയ്‌ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.

നേരത്തെ തന്നെ കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു. ജനരോഷം വര്‍ദ്ധിച്ചതും ഉപതിരഞ്ഞെടുപ്പം മൂലം കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.