Thursday, 23rd January 2025
January 23, 2025

വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കു തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്‌ച‌ത്തേക്ക് മാറ്റി

  • June 2, 2022 2:25 pm

  • 0

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി.അറസ്റ്റു ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അന്നുവരെ തുടരും.

പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വിജയ് ബാബുവിനോട് ആവശ്യപ്പെട്ടു. അതേസമയം വിജയ് ബാബുവിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.