നടിയെ ആക്രമിച്ച കേസ്: കോടതിയില്‍ നടക്കുന്നത് നാടകം -ഭാഗ്യലക്ഷ്മി
June 1, 2022 4:32 pm
0
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.കോടതികള്‍ ആദ്യമേ വിധി എഴുതി വെച്ചിരിക്കുകയാണ്. വിധി തയാറാണ്.പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേ അറിയേണ്ടതുള്ളൂ. കോടതിയില്‍ ബാക്കി എല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ് –ഭാഗ്യലക്ഷ്മി പറഞ്ഞു.ഹരജികളുമായി ചെല്ലുമ്ബോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനിക്കപ്പെടുകയാണ്.
എന്താണ് പ്രോസിക്യൂട്ടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് ഒരു നീതി, സാധാരണക്കാരനോട് വേറൊരു നീതി എന്നതാണ് സമീപനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.