
ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരും-കേന്ദ്ര മന്ത്രി
June 1, 2022 3:53 pm
0
ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.റായ്പുരില്‍ ഒരുപരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചത്തീസ്ഗഢ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനേയും അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്ബതിമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയം കഴിഞ്ഞ വര്‍ഷമാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.