Monday, 21st April 2025
April 21, 2025

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹോണ്‍ മുഴക്കാന്‍ നിരോധനം;ഓവര്‍ ടേക്കിംഗ് പാടില്ലെന്ന് ഹൈക്കോടതി

  • June 1, 2022 3:17 pm

  • 0

എറണാകുളം:കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി.ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി ഉത്തരവിട്ടു.

ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സ്ഥലത്ത് മാത്രം നിര്‍ത്തി യാത്രക്കാരെ കയറ്റണം.അനാവശ്യ സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കും.മോട്ടോര്‍ വാഹന വകുപ്പിന് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പെരുമ്ബാവൂരിലെ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍.