Thursday, 23rd January 2025
January 23, 2025

നടി​​യെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്; മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നുവെന്നും പ്രോസിക്യൂഷന്‍

  • June 1, 2022 12:28 pm

  • 0

കൊച്ചി: നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍. നടിയ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മെമ്മറി കാര്‍ഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി ഒമ്ബതിനും ഡിസംബര്‍ 13നും തുറന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

അതേസമയം, ദൃശ്യങ്ങള്‍ തന്റെ കൈയിലില്ലെന്ന നിലപാട് ദിലീപ് കോടതിയില്‍ സ്വീകരിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനഫലം ക്രൈംബ്രാഞ്ചിന് മൂന്നുമാസം മുമ്ബ് ലഭിച്ചു. അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുഴുവന്‍ വിവരങ്ങളും മുംബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണ്. ഇതിനായി ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

അതിജീവിതക്കൊപ്പമെന്ന് നിലപാട് ആവര്‍ത്തിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ രംഗത്തെത്തിയിരുന്നു. കേസന്വേഷണം സംബന്ധിച്ച്‌ അതിജീവിത ഹൈകോടതിയില്‍ നല്‍കിയ ഹരജിക്കുള്ള മറുപടിയിലാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം. ഹരജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.