Thursday, 23rd January 2025
January 23, 2025

വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി; സത്യം പുറത്തുകൊണ്ടുവരും,അന്വേഷണത്തോട് സഹകരിക്കുമെന്ന് താരം

  • June 1, 2022 11:26 am

  • 0

നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നിര്‍മാതാവും നടനുമായ വിജയ് ബാബു തിരികെയെത്തി.അല്പസമയം മുന്‍പ് കൊച്ചി വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. അന്വേഷണത്തില്‍ പൊലീസിനോട് പൂര്‍ണമായി സഹകരിക്കുമെന്ന് വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരും. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടില്‍ എത്തിയാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി അറിയിച്ചു.

വിജയ് ബാബു നാട്ടില്‍ തിരികെയെത്തുക എന്നതാണ് പ്രധാനം എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശത്തെ എതിര്‍ത്ത പ്രോസിക്യൂഷനോട്, പ്രതി നാട്ടില്‍ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ കഴിഞ്ഞ ഒരുമാസമായി അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ നാടകമാണോയെന്നും ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന് ചോദിച്ച കോടതി വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് പാടില്ലെന്നും നിര്‍ദേശിച്ചു.