Thursday, 23rd January 2025
January 23, 2025

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; മരണം സംഗീത പരിപാടിക്കിടെ

  • June 1, 2022 10:01 am

  • 0

പ്രശസ്ത മലയാളി ഗായകന്‍ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് അന്തരിച്ചു.കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച്‌ സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ കെയെ ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് മലയാളി ഗായകനാണ്.

ജനപ്രിയ ഗാനമായ ദില്‍ ഇബാദത്ത് പാടിയ കെ കെ യുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. നിരവധി ആരാധകരും നെറ്റിസന്‍മാരും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മലയാളി ദമ്ബതികളായ സി. എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത്, വളര്‍ന്നതും പഠിച്ചതും ന്യൂഡല്‍ഹിയിലാണ്.

3500-ഓളം ജിഗിളുകള്‍ പാടിയ കെകെയുടെ ആദ്യ ആല്‍ബമായ പല്‍ഇറങ്ങിയത് 1999 ഏപ്രിലിലാണ്. ഈ ആല്‍ബത്തിന് സ്ക്രീന്‍ ഇന്ത്യയില്‍നിന്നും മികച്ച സോളോ അല്‍ബത്തിനുള്ള സ്റ്റാര്‍ സ്ക്രീന്‍ അവാര്‍ഡ്‌ ലഭിച്ചു. തന്‍റെ ബാല്യകാല സഖിയായിരുന്നു ജ്യോതി കൃഷ്ണയെ 1992-ല്‍ കെകെ വിവാഹം ചെയ്തു. രണ്ടു മക്കള്‍

അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ 10 മണിക്കൂര്‍ മുമ്ബ് കൊല്‍ക്കത്ത ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1990-കളുടെ അവസാനത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ വലിയ ഹിറ്റായി മാറിയ പാല്‍‘, ‘യാരോന്‍തുടങ്ങിയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്.

1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആല്‍ബം പാല്‍ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതല്‍, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. ബോളിവുഡ് സിനിമകള്‍ക്കായി നിരവധി ജനപ്രിയ ഗാനങ്ങള്‍ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്.