
മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്
May 31, 2022 4:32 pm
0
അഹമദാബാദ്: മുന്‍കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിന്‍റെ സാന്നിധ്യത്തിലായിരിക്കും അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന.
നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈയിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ച അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന്‍റെ അമരക്കാരനായിരുന്ന ഹര്‍ദിക് പട്ടേല്‍ 2019 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേലിന്‍റെ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനമെന്നതും ശ്രദ്ധേയമാണ്.