Thursday, 23rd January 2025
January 23, 2025

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്; പ്ലസ് ടു 20ന്

  • May 31, 2022 1:05 pm

  • 0

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികള്‍ വി.എച്ച്‌.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു. 9:30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്. 12986 സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കും. കഴക്കൂട്ടം സര്‍ക്കാര്‍ സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം നടക്കുക.

കുട്ടികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പിടിഎയുടെ ഫണ്ട് പിരിവിന് ഉത്തരവാദിത്തം സ്കൂളിലെ പ്രധാന അധ്യാപകന് ആയിരിക്കും. ഓരോ രക്ഷകര്‍ത്താവിന്‍റെയും സാമ്ബത്തിക സ്ഥിതി അനുസരിച്ച്‌ മാത്രമാണ് ഫണ്ട് വാങ്ങിക്കാന്‍ പാടുള്ളൂ. കോവിഡ് കാരണം മുടങ്ങിയ സ്കൂള്‍ കലോത്സവം ഇത്തവണ നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.