Monday, 21st April 2025
April 21, 2025

എന്തുകൊണ്ട് മൂസെ വാലയുടെ സുരക്ഷ പിന്‍വലിച്ചു? -ആപ് സര്‍ക്കാറിനോട് ഹൈകോടതി

  • May 31, 2022 12:27 pm

  • 0

ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ സുരക്ഷ ഒഴിവാക്കിയെതെന്ന് എ..പി സര്‍ക്കാറിനോട് ചോദിച്ച്‌ പഞ്ചാബ്ഹരിയാന ഹൈകോടതി.സുരക്ഷ പിന്‍വലിച്ചവരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നെന്നും കോടതി ആരാഞ്ഞു. സര്‍ക്കാറിനോട് ജൂണ്‍ 2നകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

മൂസെ വാല ഉള്‍പ്പടെ 424 വി..പികള്‍ക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ ഗായകനെ അക്രമികള്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ മൂസെവാലെ, അകല്‍ താഖ്ത് ജതെദര്‍, ജയ്നി ഹര്‍പ്രീത് സിങ് എന്നിവരെ പരാമര്‍ശിച്ച്‌, പഞ്ചാബിലെ വി.വി..പി സംസ്കാരത്തിന് മറ്റൊരു അക്രമണം എന്ന അടിക്കുറിപ്പോടെ പാര്‍ട്ടിയുടെ ട്വിറ്റര്‍ അകൗണ്ടിലൂടെ പോസ്റ്റര്‍ പങ്കുവെച്ചതിന് എ..പിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് മൂസെ വാലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ ലോറന്‍സ് ബിഷണോയി, ഗോള്‍ഡി ബ്രാര്‍ സംഘങ്ങള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

നിരവധി പഞ്ചാബി ഹിറ്റുഗാനങ്ങളിലൂടെ ശ്രദ്ധേയനായ മൂസേ വാല കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും എ..പിയുടെ വിജയ് സിംഗലയോട് പരാജയപ്പെടുകയായിരുന്നു.