ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍
May 31, 2022 10:54 am
0
കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ആള്‍ പിടിയില്‍.സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരായ വിധിയെഴുത്തായിരിക്കും തൃക്കാക്കരയിലേതെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചാരണത്തിന്റെ പേരില്‍ ഒരു മാസം പാഴാക്കികളഞ്ഞതായി മൂന്നാം തിയതി ബോധ്യമാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. മാമംഗലം എസ്.എന്‍.ഡി.പി ഹാളിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്താനെത്തിയതായിരുന്നു ഹൈബി.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ലീഗ് നേതാവ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്ബത്തൂരില്‍ നിന്ന് പൊലീസ് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ട്വിറ്ററിലൂടെയാണ് അബ്ദുള്‍ ലത്തീഫ് പ്രചരിപ്പിച്ചത്. ഇന്നലെ, രാത്രിയാണ് കൊച്ചി സിറ്റി പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഉടന്‍ തന്നെ കോയമ്ബത്തൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.