തൃക്കാക്കരയില്‍ വിധിയെഴുത്ത് തുടങ്ങി
May 31, 2022 10:04 am
0
കൊച്ചി: തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ 8.09 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇതുവരെ 15,833 പേര് വോട്ട് ചെയ്തു.9.10 ശതമാനം പുരുഷന്മാരും 7.05 ശതമാനം വോട്ട് രേഖപ്പെടുത്തി.
1,96,805 വോട്ടര്‍മാരാണ് ആകെയുള്ളത്. വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജനം അംഗീകരിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്ന് യുഡിഎഫ് ഉമ തോമസ് പറഞ്ഞു. നൂറു ശതമാനം ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും പ്രതികരിച്ചു.