Thursday, 23rd January 2025
January 23, 2025

തിരുവനന്തപുരത്ത് വാളുമായി വിഎച്ച്‌പി വനിത പ്രവര്‍ത്തകരുടെ പ്രകടനം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  • May 30, 2022 4:29 pm

  • 0

തിരുവനന്തപുരം: തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് കേസെടുത്തു.’ദുര്‍ഗാവാഹിനിപ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

വിഎച്ച്‌പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ദുര്‍ഗാവാഹിനിറാലി നടത്തുകയായിരുന്നു.

ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ആര്യങ്കോട് പോലീസ് ചുമത്തിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു.