പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ വിദ്യാര്‍ത്ഥി സമരം
May 30, 2022 4:16 pm
0
പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത് വിദ്യാര്‍ത്ഥികള്‍.ജൂണ്‍ 13 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്.സിലബസ് പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്ത് അതിവേഗം പരീക്ഷ നടത്തുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
കൊവിഡ് മൂലം പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. ഇതിനിടെ വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.പരീക്ഷ ആറു മാസം മുന്‍പേ പ്രഖ്യാപിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെയും പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടത്താനാണ് തീരുമാനം. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.