Thursday, 23rd January 2025
January 23, 2025

വിജയ് ബാബു നാട്ടിലെത്തിയില്ല; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

  • May 30, 2022 1:45 pm

  • 0

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്‍്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.പ്രതി കേരളത്തില്‍ എത്തിയിട്ടില്ലന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിജയ് ബാബു ഇന്ന് എത്തുമെന്ന് കാണിച്ച്‌ അഭിഭാഷകന്‍ വിമാന ടിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ വിജയ് ബാബു എത്തിയില്ല.

വിജയ് ബാബു സ്ഥലത്തില്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതി കേരളത്തില്‍ എത്തിയാല്‍ മാത്രമെ ഹര്‍ജി പരിഗണിക്കു എന്ന നിലപാടിലാണ് കോടതി. വിമാന ടിക്കറ്റ് ഹാജരാക്കിയത് ഇടക്കാല ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്ന വിലയിരുത്തലിലാണ് പ്രോസിക്യൂഷന്‍.