Thursday, 23rd January 2025
January 23, 2025

‘ഒരായിരം പിറന്നാള്‍ ആശംസകള്‍” : ഗോപി സുന്ദറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ്

  • May 30, 2022 12:28 pm

  • 0

ഗായിക അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അമൃത സുരേഷ് ആശംസകള്‍ നേര്‍ന്നത് ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് .

അമൃതയുടെ ആശംസ ഒരായിരം പിറന്നാള്‍ ആശംസകള്‍.’ എന്ന് കുറിച്ചാണ് .

കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഗോപി സുന്ദറിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി ഇതിനു പിന്നാലെയാണ് അമൃത സുരേഷ് എത്തിയിരിക്കുന്നത്.ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി അമൃതയുടെ സഹോദരി അഭിരാമി സുരേഷും എത്തി.

പ്രണയത്തിലാണെന്ന സൂചന നല്‍കിക്കൊണ്ടുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസം ആയിരുന്നു ഇരുവരും പങ്കുവെച്ചത്. ചിത്രത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ നെറ്റിയില്‍ കുറി തൊട്ട് നില്‍ക്കുന്ന ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന അമൃത സുരേഷ് ആയിരുന്നു. “പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്– ……” എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.