Monday, 21st April 2025
April 21, 2025

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

  • May 27, 2022 2:46 pm

  • 0

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ്. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള കുറ്റപത്രം എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചു.14 പ്രതികളുള്ള കേസില്‍ 6 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കി.

ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു. ആര്യനടക്കം ആറ് പേരെ കേസില്‍ നിന്ന് ഒഴിവാക്കിയത്. മുന്‍ മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍്റ് എന്നിവര്‍ക്കെതിരെ കേസ് നിലനില്‍ക്കും.

കേസില്‍ കുടുക്കിയതാണെന്ന് ഒരു സാക്ഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയ് പഗാരെ എന്നയാളാണ് ഒരു മറാത്തി ചാനലിനോട് വെളിപ്പെടുത്തല്‍ നടത്തിയത്. ആര്യനെ കുടുക്കി പണം തട്ടാന്‍ കിരണ്‍ ഗോസാവി, മനീഷ് ബനുശാലി,സുനില്‍ പാട്ടീല്‍ എന്നിവര്‍ ചേര്‍ന്ന് പദ്ധതിയിട്ടുവെന്നും ഇയാള്‍ പറയുന്നു.