Monday, 21st April 2025
April 21, 2025

വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ച്‌ കേന്ദ്രം

  • May 26, 2022 4:43 pm

  • 0

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇന്‍ഷൂറന്‍സ് പ്രീമിയം തുക വര്‍ധിപ്പിച്ചത്.സ്‌കൂള്‍, കോളേജ് ബസുകള്‍ക്കും വിന്റേജ് കാറുകള്‍ക്കും പ്രീമിയം തുക കുറച്ചു. 1000 സിസി വരെയുള്ള കാറുകള്‍ക്ക് 2094 രൂപയാണ് പ്രീമിയം തുക.

1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക് 3416 രൂപയും 1500 സിസിക്ക് മുകളിലുള്ള കാറുകള്‍ക്ക് 7897 രൂപയുമാണ് പ്രീമിയം. 30 കിലോ വാള്‍ട്ട് വരെയുള്ള ഇലക്‌ട്രിക് കാറുകള്‍ 1780 രൂപയും 30 കിലോ വാള്‍ട്ട്ന് മുകളിലുള്ള ഇലക്‌ട്രിക് കാറുകള്‍ക്ക് 2904 രൂപയുമാണ് പ്രീമിയം.

ചരക്ക് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയവും വര്‍ധിപ്പിച്ചു. 12 മുതല്‍ 20 കിലോ ടണ്‍ വരെ ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് 35313 രൂപയാണ് പ്രീമിയം 1899 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 40 ടണ്ണിനു മുകളില്‍ ഭാരമുള്ള ചരക്ക് വാഹനങ്ങള്‍ക്ക് പ്രീമിയം തുകയിലും 2726 രൂപയുടെ വര്‍ധനവുണ്ടായി.