ഒരു ബുള്ളറ്റിന് ഉടമകള്‍ രണ്ട്
November 19, 2019 1:57 pm
0
ഓടിക്കാനായി ബുള്ളറ്റ് എടുത്തുകൊണ്ട് പോയ സുഹൃത്ത് മറ്റൊരാള്‍ക്ക് വാഹനം പണയപ്പെടുത്തി. പുലിവാല് പിടിച്ച് തിരൂര്‍ സ്വദേശിനി. വാഹനം പണയപ്പെടുത്തിയെന്ന് അറിഞ്ഞ യുവതി തിരൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി.
എന്നാല്‍ ഈ പരാതി നിലനില്‍ക്കെ തന്നെ വാഹനം പണയമായി സ്വീകരിച്ച മഞ്ചേരി സ്വദേശി മലപ്പുറം ആര്‍ടി ഓഫീസില്‍ നിന്ന് വാഹനം സ്വന്തംപേരിലാക്കി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ബുള്ളറ്റും രണ്ടുടമകളുമായി തര്‍ക്കം മുറുകുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ സംഗതി പ്രശ്നമാകുമെന്ന് കണ്ട് ചിലര്‍ തിരൂരുകാരിയായ യുവതിയുടെ വീട്ടില്‍ കൊണ്ട് ബുള്ളറ്റ് നല്‍കുകയായിരുന്നു. പക്ഷേ മഞ്ചേരി സ്വദേശിയുടെ പരാതിയുടെ തുടര്‍ന്ന് വാഹനം പൊലീസ് തിരൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
അന്തിമ തീരുമാനം എടുക്കാന്‍ ആര്‍ടി ഓഫീസില്‍ നിന്നുള്ള രേഖയുമായി വരാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.