Friday, 24th January 2025
January 24, 2025

നഷ്ടപ്പെട്ട കാര്‍ഡുകള്‍ തിരികെ കിട്ടി; നടന്‍ സന്തോഷ്

  • November 19, 2019 12:40 pm

  • 0

റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ സര്‍ട്ടിഫിക്കറ്റും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് അപഹരിക്കപ്പെട്ട യുവാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ മോഷണ കഥയുടെ ചൂട് മാറും മുമ്ബെ മറ്റൊരു മോഷണ കഥയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നടന്‍ സന്തോഷ് കീഴാറ്റൂന്റെ ബാഗായിരുന്നു ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം പോയത്.

സംഭവത്തിന് പിന്നാലെ നടന്‍ ലൈവില്‍ വന്ന് സംഭവം വ്യക്തമാക്കിയിരുന്നു. ബാഗിലെ തന്റെ എറ്റിഎം കാര്‍ഡ് അമ്മയിലെ മെംബര്‍ഷിപ്പ് കാര്‍ഡ് തുടങ്ങിയ തിരിച്ച്‌ നല്‍കണുമെന്നും താരം അപേക്ഷച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ നഷ്ടപ്പെട്ട എറ്റിഎം കാര്‍ഡും അമ്മയിലെ മെംബര്‍ഷിപ്പ് കാര്‍ഡും തിരിച്ചു കിട്ടുയതായി താരം അറിയിച്ചിരിക്കുകയാണ്. എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു കാര്‍ഡുകള്‍. ഇത് കണ്ടെത്തിയ വിദ്യാര്‍ഥിക്കും താരം നന്ദി അറിയിച്ചു.

എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പോലീസിന് സന്തോഷ് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.