Wednesday, 22nd January 2025
January 22, 2025

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രം ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

  • May 24, 2022 11:00 am

  • 0

ദാവോസ്: യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിന്‍ പുടിനുമായി മാത്രമേ നടത്തുകയുള്ളുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊ​േളാദിമിര്‍ സെലന്‍സ്കി.ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തെ വിഡിയോ വഴി അഭിമുഖീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധിനിവേശ പ്രദേശത്തിനു കീഴിലുള്ള ജനങ്ങള്‍ക്കെതിരായ റഷ്യന്‍ നടപടിയുടെ തെളിവുകളാണ് താന്‍ പറഞ്ഞത് മുഴുവന്‍. അതിനാല്‍ റഷ്യയുമായി ഏതു തരത്തിലുള്ള ചര്‍ച്ചയും സംഘടിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നിന്റെ സൈനിക ശക്തിയെ ബലഹീനമാക്കുന്നതിനായി നടത്തിയ പ്രത്യേക ഓപ്പറേഷന്‍ ആണെന്നും പൊതുജനങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നുമാണ് റഷ്യ പറയുന്നത്. തീരുമാനങ്ങള്‍ എടുക്കുന്നത് റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്. അതിനാല്‍ റഷ്യന്‍ പ്രസിഡന്റിനെ കൂടാതെ, ഈ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യം പിടിച്ചടക്കിയ ഭാഗങ്ങളില്‍ തുടക്കത്തിലുണ്ടായ ​കൂട്ടക്കൊലകള്‍ ചര്‍ച്ചകളെ കൂടുതല്‍ ദുഷ്കരമാക്കും. മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച്‌ റഷ്യന്‍ പ്രസിഡന്റുമായല്ലാതെ മറ്റ് ഒരു ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് താത്പര്യമില്ല.

കര്‍ഖീവില്‍ രാജ്യത്തിന്റെ സൈന്യത്തിന് നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ദോന്‍ബാസില്‍ രക്തച്ചൊരിച്ചിലായിരുന്നു. ഞങ്ങള്‍ക്ക് നിരവധി ജീവനുകള്‍ നഷ്ടമായി. 2014 ല്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്ത ക്രിമിയ പെനിസുല ബലപ്രയോഗത്തിലൂടെ ​പിടിച്ചെടുക്കാമെന്ന ആശയം പോലും ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കുമെന്നും അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.