Monday, 21st April 2025
April 21, 2025

ഡല്‍ഹിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

  • May 23, 2022 11:07 am

  • 0

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു.മതിലുകള്‍ തകര്‍ന്നു വീണ മൂന്നോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും വൈദ്യുതി മുടങ്ങി.

ഇന്ന് പകല്‍ തലസ്ഥാനനഗരിയില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നഗരത്തിന്‍റെ കേന്ദ്രഭാഗങ്ങളില്‍ പൊടിക്കാറ്റും, മണിക്കൂറില്‍ 60-90 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റും വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ സമയക്രമീകരണങ്ങളില്‍ മാറ്റമുണ്ടോ എന്ന് യാത്രക്കാര്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.