ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
May 20, 2022 12:09 pm
0
ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി.ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലെ റംബാനിലാണ് അപകടമുണ്ടായത്.
കരസേനയുടേയും പൊലിസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തുരങ്കത്തിനടിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും റംബാന്‍ ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തുരങ്കത്തിന്റെ 40 മീറ്ററോളം ഉള്ളില്‍ ആയിരുന്നു അപകടം ഉണ്ടായത്.