Thursday, 23rd January 2025
January 23, 2025

നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും

  • May 20, 2022 11:27 am

  • 0

മുപ്പത്തിനാല് വര്‍ഷം മുന്‍പുണ്ടായ അടിപിടി കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും.

പട്യാല കോടതിയിലാകും സിദ്ദു കീഴടങ്ങുക.റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിനെ ഇന്നലെ സുപ്രീം കോടതി ഒരു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ഉടന്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.