Thursday, 23rd January 2025
January 23, 2025

വാഹനാപകട കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

  • May 19, 2022 3:14 pm

  • 0

ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി.1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ് കോടതി വിധി.2018ലാണ് മേയില്‍ കേസില്‍ നവ്ജ്യോദ് സിങ് സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

2018 മേയ് 15ന് സിദ്ദുവിനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 1000 രൂപ പിഴമാത്രമായി ശിക്ഷ ചുരുക്കിയിരുന്നു. ഇതിനെതിരെ വാഹനാപകടത്തില്‍ മരിച്ച ഗുരുനാം സിങ്ങിന്റെ കുടുംബമാണ് പുനഃപരിശോധന ഹരജി നല്‍കിയത്. 2018 സെപ്റ്റംബറില്‍ സുപ്രീംകോടതി പുനഃപരിശോധന ഹരജിയില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. ഹരജിയുടെ അടിസ്ഥാനത്തില്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കും സിദ്ദുവിനും കോടതി നോട്ടീസയച്ചിരുന്നു.