പാചക വാതക വില വീണ്ടും വര്‍ധിച്ചു
May 19, 2022 10:52 am
0
ന്യുഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ ഒന്നിന് 1010 രൂപയായി.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 2357.50 രൂപയായി.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയും കൊല്‍ക്കൊത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി.
കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയോളമാണ് ഉയര്‍ന്നത്. റഷ്യ–യുക്രൈന് യുദ്ധത്തിന്റെ് പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ ഇന്ധനവില ഉയര്‍ന്നുവരികയാണ്.