ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു; കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും വിമര്‍ശനം
May 18, 2022 11:20 am
0
അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെച്ചു.
ഹാര്‍ദിക് ട്വിറ്റ
ഭാവിയില്‍ ഗുജറാത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കും. തന്റെ തീരുമാനം ഗുജറാത്തിലെ ജനങ്ങളും തന്‍രെ സഹപ്രവര്‍ത്തകരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ഹാര്‍ദിക് പറഞ്ഞു.
2019 ലാണ് പട്ടീദാര്‍ സമര നേതാവായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. 2020 ല്‍ അദേഹം കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായി. കുറച്ചുകാലങ്ങളായി കോണ്‍ഗ്രസിനേയും നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്ര്‌സ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്ബോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേലിന്റെ ആരോപണം.റിലൂടെ വിവരം പുറത്തുവിടുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ നെഹ്‌റു കുടുംബത്തിനേയും നേതൃത്വത്തേയും ഹാര്‍ദിക് നിശിതമായി വിമര്‍ശിക്കുന്നുണ്ട്.
താന്‍ വ്യക്തിപരമായി രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നതായി അടുത്തിടെ ഹാര്‍ദിക് വെളിപ്പെടുത്തിയിരുന്നു. ഹിന്ദുവായതില്‍ അഭിമാനിക്കുന്നയാളാണ് താനെന്നും അദേഹം ഗുജരാത്തി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 370 ആം വകുപ്പ് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും ഹാര്‍ദിക് പട്ടേല്‍ പ്രശംസിച്ചു.