സി.ബി.ഐക്ക് ഒന്നും കണ്ടെത്താനും പിടിച്ചെടുക്കാനുമായിട്ടില്ല- പി.ചിദംബരം
May 17, 2022 4:37 pm
0
ന്യൂഡല്‍ഹി: സിബിഐ പരിശോധനാ സംഘം തനിക്ക് എഫ്.ഐ.ആര്‍ കാണിച്ചു തന്നുവെന്നും അതില്‍ പ്രതിസ്ഥാനത്ത് തന്റെ പേരില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചു.തന്റെ ഡല്‍ഹിയിലെയും ചെന്നൈയിലെയും വീടുകളില്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധിച്ചവര്‍ക്ക് ഒന്നും കണ്ടെത്താനും പിടിച്ചെടുക്കാനുമായിട്ടില്ലെന്നും’ ചിദംബരം ട്വീറ്റ് ചെയ്തു.
ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീടുകളും മറ്റും നേരത്തെ സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു. ഇന്ന് രാവിലെ സി.ബി.ഐ തന്റെ ചെന്നൈയിലെ വീടും ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും പരിശോധിച്ചു.