പി. ചിദംബരത്തിന്‍റെയും മകന്‍റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
May 17, 2022 11:07 am
0
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെയും വിവിധയടിങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തുന്നു.ഡല്‍ഹി, മുംബൈ, ഒഡീഷ, കര്‍ണാടക. ചെന്നൈ, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
വിദേശനാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനത്തിനു സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. 2010-14 കാലയളവില്‍ പഞ്ചാബിലെ ഒരു പവര്‍ പ്രോജക്റ്റിനായി ഒരു കമ്ബനിക്ക് പ്രോജക്റ്റ് വിസ നല്‍കാന്‍ സഹായിച്ചുവെന്നതാണ് കേസ്.
പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. 2017ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും കേസെടുത്തിരുന്നു.