നവംബര്‍ 20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു
November 18, 2019 5:28 pm
0
20ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. നവംബര്‍ 20ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ നടത്താനിരുന്ന ബസ് സമരമാണ് മാറ്റിവച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗത നയം രൂപീകരിക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതുപോലെ കെഎസ്‌ആര്‍ടിസിയിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ബുധനാഴ്ച സൂചന പണിമുടക്കും കോര്‍ഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച മുതല്‍ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്നും ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും ബസുടമകള്‍ പറഞ്ഞു.