വിലക്കിയിട്ടും വനിതാപ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച് സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
November 18, 2019 9:00 pm
0
വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍. സിപിഎം ഏരിയാ കമ്മിറ്റി അംഗവും, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവുമായ സി സുരേഷ് ബാബുവിനെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. അര്‍ബന്‍ ബാങ്ക് ഡയറക്ടറുമാണ് സുരേഷ്ബാബു.
അശ്ലീല വീഡിയോ അയയ്ക്കുന്നത് വനിത പ്രവര്‍ത്തക വിലക്കിയിട്ടും സുരേഷ് ബാബു ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കി. പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച്, സുരേഷ് ബാബുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.